Thursday, November 29, 2007

പൊട്ടക്കലം

എന്റെയീ കവിതകള്‍
കാലഹരണപ്പെട്ടൊരു കലത്തില്‍
കാക്കയിട്ട കല്ലുകള്‍.

സാമാന്യ ബുദ്ധിക്കാരനായ കാക്ക
ഒരു കഥ കേട്ട്;
വിശ്വസിച്ച്
നേര്‍ത്തൊരു ശമനത്തിന്
ഒരു തുള്ളി ജലത്തിനു
കാതോര്‍ത്ത്
കൈകോര്‍ത്ത്
ചുണ്ടുരുമ്മി ചിറകിളക്കി
നിറച്ചാലും നിറയാത്ത
കലവും കഥയും
കണ്ണില്‍ പുരളാത്ത
ജലവും വിട്ട്
എന്നിലേയ്ക്കു തന്നെ
തിരിച്ചുവന്നു.
ദാഹിച്ചു വലഞ്ഞ്
അതെന്നെ കൊത്തിപ്പറിച്ചു.

അപ്പോള്‍
മറ്റൊരു കലം
തേടിപ്പോകാന്‍ പറഞ്ഞ്
ഞാനൊരു കല്ല്
അതിനു കൊടുത്തു!.

7 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം സുഹൃത്തെ..

“എന്റെയീ കവിതകള്‍
കാലഹരണപ്പെട്ടൊരു കലത്തില്‍
കാക്കയിട്ട കല്ലുകള്‍“ - ഈ പറഞ്ഞതിനോടു യോജിപ്പില്ല.

ശ്രീ said...

സ്വാഗതം...

നന്നായിട്ടുണ്ട്, ഈ കവിത.

:)

ജ്യോനവന്‍ said...

നന്ദി ശ്രീ കണ്ണൂരാന്‍ ശ്രീ ശ്രീ..................
ഒരുപാട്........

Tijo said...

pottakkalam nannayittundu

Jijo said...

സാമാന്യബുദ്ധി പോലുമില്ലാത്ത കാക്കയായിപ്പോയെടാ ഞാന്‍. ഈ പൊട്ടക്കലത്തില്‍ എത്തി നോക്കാന്‍ എത്ര വൈകിപ്പോയി.

നീ വെറും ഒരു പൊട്ടക്കലം അല്ലായിരുന്നെടാ. നഗരത്തിന്റെ പവിത്രമായ പാതകളില്‍, പാവനമായ വേഗതകളില്‍ നിന്നെ പോലെ എത്രയെത്ര നല്ല കലങ്ങള്‍ വീണുടയുന്നു. എങ്കിലും അതിന്റെ ഇരുമ്പിലും സിലിക്കണിലും തീര്‍ത്ത സ്മാരകങ്ങളിലൂടെ നീ സംസാരിച്ചുകൊണ്ടേ ഇരിക്കുക. ഓരോ പ്രാവശ്യം വായിച്ചെടുക്കുമ്പോഴും പുതിയ പുതിയ അര്‍ത്ഥങ്ങള്‍ തരുന്ന നിന്റെ കവിതകള്‍ ഗൂഗിളുള്ള കാലത്തോളം ഇവിടെ ജീവിക്കട്ടെ.

സലാം സുഹൃത്തേ!

Arun Kumar Pillai said...

ഇവിടെയെത്താനൊരുപാട് വൈകിപ്പോയ്. :(

Devadas V.M. said...

പൊട്ടക്കലം - ജ്യോനവന്‍ ‌കവിതകളുടെ പ്രകാശനം
book-republic.blogspot.com/2012/07/blog-post_11.html

ജ്യോനവന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകള്‍ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.