Thursday, June 19, 2008

പാദരക്ഷകള്‍ സൂക്ഷിക്കുക!


"ഒരേ പാതയ്ക്കു നടപ്പിട്ടും
ഒരേ കൂരയ്ക്കു വെളിയ്ക്കടങ്ങിയും
ഒരുമിച്ച് ചവിട്ടുകൊണ്ടും
രണ്ടുപേര്‍.
ഒരാള്‍ ധനികന്‍
ഒരാള്‍ പാപ്പര്‍.
ഒരാള്‍ വലത്
ഒരാള്‍ ഇടത്.
ജീവിതം ഒരു കമ്മ്യൂണിസ്റ്റ്;
ഭ്രാന്തന്‍!"

"ഒരു ദേവാലയത്തിനു
വെളിയില്‍
അധികാരികള്‍
കണ്ടെടുത്ത് കൂട്ടിലാക്കിയത്.
ഒരാള്‍ മേലെ
ഒരാള്‍ കീഴെ.
ഇണയെവിടെയെന്ന്
ഒരു വിചാരവുമില്ല.
വ്യഭിചാരം!"

6 comments:

പാമരന്‍ said...

"ഒരു ദേവാലയത്തിനു
വെളിയില്‍
അധികാരികള്‍
കണ്ടെടുത്ത് കൂട്ടിലാക്കിയത്.
ഒരാള്‍ മേലെ
ഒരാള്‍ കീഴെ.
ഇണയെവിടെയെന്ന്
ഒരു വിചാരവുമില്ല.
വ്യഭിചാരം!"

:) അതിഷ്ടപ്പെട്ടു..

CHANTHU said...

അങ്ങിനേയും ചില ജീവതം.

Ranjith chemmad / ചെമ്മാടൻ said...

പാമരന്‍ പറഞ്ഞപോലെ,
ആ വരികള്‍ ബഹുതിഷ്ടായീ......

"ഒരാള്‍ ധനികന്‍
ഒരാള്‍ പാപ്പര്‍."
പാപ്പരായത് വലതുകാലിലെയാണോ?

ചിതല്‍ said...

ജീവിതം ഒരു കമ്മ്യൂണിസ്റ്റ്;
ഭ്രാന്തന്‍!"

അത് തന്നെ...

തണല്‍ said...

ഇണയെവിടെയെന്ന്
ഒരു വിചാരവുമില്ല.
വ്യഭിചാരം!"
-കൊള്ളാം!

Sojo Varughese said...

അതാണ്! എന്‍റെ പള്ളീ! മാജിക് എന്നൊക്കെ പറയുന്നത് ഇതാണ്. രണ്ട് ഇമേജുകളും കലക്കി - ഭ്രാന്തന്‍റെ കാലിലെ ചെരിപ്പുകളും ദേവാലയത്തിന് മുന്‍പില്‍ ഇണകള്‍ നഷ്ടപ്പെട്ട ചെരിപ്പുകളും. അത് തന്നെ ആയിരുന്നോ ഇത്?